ഷാജി എൻ കരുൺ അനുസ്‌മരണം സംഘടിപ്പിച്ചു

ഷാജി എൻ കരുൺ അനുസ്‌മരണം പുകസ സംസ്ഥാന കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു.
കഞ്ഞിക്കുഴി
പുരോഗമന കലാസാഹിത്യസംഘം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റിയും മാരാരിക്കുളം കസ്തൂർബാ സ്മാരക വായനശാലയും ചേർന്ന് പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എൻ കരുണിന്റെ ഒന്നാം ചരമ വാർഷിക അനുസ്‌മരണം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം മാലൂർ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കരുവ മോഹനൻ അധ്യക്ഷനായി. നോവലിസ്റ്റ് ഷാജി മഞ്ജരി, ഏരിയ സെക്രട്ടറി വി ശശീന്ദ്രൻ, ലൈബ്രേറിയൻ മായ സുധി, എം എൻ ഹരികുമാർ, ബോബിൻ പാലിയത്ത്, കെ ആർ ഷീജ, വി ആർ മുരളീകൃഷ്ണൻ, എം ബി ഹരീന്ദ്രബാബു, ഡോ. കെ എൽ വിനിത, എസ് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.










0 comments