സർവീസ് റോഡ് വെള്ളക്കെട്ടിൽ

തുറവൂർ
കടുത്ത വെള്ളക്കെട്ടിലായ ദേശീയപാത സർവീസ് റോഡിലൂടെയുള്ള യാത്ര ദുരിതമാകുന്നു. തുറവൂർ ജങ്ഷനിലാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിലെ കുഴിയുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നത്. ഇരുചക്ര വാഹന യാത്രികർ കുഴിയറിയാതെ അപകടത്തിൽ പെടുന്നത് പതിവാണ്. എൻസിസി കവലക്ക് വടക്കോട്ടുള്ള ഭാഗങ്ങളിൽ നല്ല രീതിയിൽ ടാർ ചെയ്തത് കാരണം യാത്ര സുഗമമാണ്. എന്നാൽ ആലക്കാപറമ്പിനും തുറവൂർ റിലയൻസ് പമ്പിനും ഇടയിലുളള ഭാഗങ്ങളിലാണ് റോഡിൽ വെള്ളക്കെട്ടുള്ളത്. ഇവിടെ ഏറെ നേരം ഗതാഗതസ്തംഭനവുമുണ്ട്.










0 comments