രണ്ടാം പ്രതി അറസ്റ്റിൽ

യൂസഫ് കുട്ടി
കായംകുളം
ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 15 വയസുകാരിയെ മർദിച്ച കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. കീരിക്കാട് വേരുവള്ളി ഭാഗം മുറിയിൽ തയ്യിൽ പടീറ്റതിൽ വീട്ടിൽ യൂസഫ് കുട്ടിയാണ് (56) അറസ്റ്റിലായത്.ഹരിപ്പാട് സ്വദേശിനിയായ 15 വയസുകാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കായംകുളത്തുള്ള വീട്ടിൽവച്ച് കയ്യും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച കേസിലാണ് അറസ്റ്റ്. കേസിലെ ഒന്നാം പ്രതിയായി ഇപ്പോൾ ജയിലിൽ കഴിയുന്ന പെൺകുട്ടിയുടെ അടുത്ത ബന്ധുവാണ് യൂസഫിനെ ബാധ ഒഴിപ്പിക്കാനായി സമീപിച്ചത്. ബന്ധുവിന്റെ വീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്.










0 comments