പെരുമ്പള്ളിയിൽ കടലാക്രമണം; വീട് തകർന്നു

കടലാക്രമണത്തിൽ പെരുമ്പള്ളി പറത്തറയിൽ കുഞ്ഞുമോന്റെ വീട് തകർന്ന നിലയിൽ
ഹരിപ്പാട്
ആറാട്ടുപുഴ പെരുമ്പള്ളിയിൽ ശക്തമായ കടലാക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. പെരുമ്പള്ളി പറത്തറയിൽ കുഞ്ഞുമോന്റെ വീടാണ് തകർന്നത്. നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കാര്യത്തിൽ പെരുമ്പള്ളി ജങ്ഷൻ മുതൽ വടക്കോട്ടാണ് രൂക്ഷമായ കടലാക്രമണം. തീരദേശ റോഡിലൂടെ കടൽ വെള്ളം കുത്തിയൊഴുകി. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മൂന്നു വീടുകൾ ഇവിടെ പൂർണമായി കടലെടുത്തു. പെരുമ്പള്ളി കൊച്ചുവീട്ടിൽ രാമകൃഷ്ണൻ, കൊച്ചുവീട്ടിൽ ലക്ഷ്മി, ശിവ മന്ദിരത്തിൽ രാധാകൃഷ്ണൻ എന്നിവരുടെ വീടുകളാണ് നേരത്തെ തകർന്നത്. ഈ കുടുംബങ്ങളുടെ ഒന്നര ഏക്കറോളം ഭൂമിയും കടലെടുത്തു. ബസ്സുകളടക്കം നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. പെരുമ്പള്ളി ഭാഗത്ത് തീരം കടലെടുക്കുന്നുണ്ട്. തിരമാലകൾ കരയിലേക്ക് പാഞ്ഞുകയറുന്നു. ഇവിടെ കടലും കായലും തമ്മിലുള്ള അകലം 70 മീറ്ററിൽ താഴെയാണ്. താൽക്കാലിക പ്രതിരോധത്തിന് ചാക്ക് നിറയ്ക്കുന്നതിനായി സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ടെൻഡർ നടപടികൾ വൈകി. 40 വർഷം മുമ്പ് ഇവിടുണ്ടായിരുന്ന കടൽഭിത്തി തുടർച്ചയായ കടലാക്രമണത്തിൽ തകർന്നടിഞ്ഞു. രാമഞ്ചേരി ഭാഗത്ത് കടലാക്രമണ പ്രതിരോധ വേണം. മുപ്പതിലധികം വീട്ടുകാർ കടുത്ത ആശങ്കയിലാണ്.










0 comments