ad
Deshabhimani

സ്‌കൂൾ വാർഷികവും മികവുത്സവവും

anniversary

ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും മികവുത്സവവും നഗരസഭാധ്യക്ഷ വൃന്ദ എസ് കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 13, 2026, 12:20 AM | 1 min read

ഹരിപ്പാട്

ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വാർഷികവും മികവുത്സവവും നഗരസഭാധ്യക്ഷ വൃന്ദ എസ് കുമാർ ഉദ്ഘാടനംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ പി പ്രദീപ്‌കുമാർ അധ്യക്ഷനായി. സിനിമ, സീരിയൽ നടൻ ആനന്ദ് നാരായൺ വിശിഷ്‌ടാതിഥിയായി. മികവുത്സവത്തിന്റെ തിരിതെളിക്കൽ നഗരസഭാ വൈസ്‌ചെയർമാൻ എം ബി അനിൽമിത്ര നടത്തി. പ്രഥമാധ്യാപിക എൻ ചന്ദ്രിക, പ്രിൻസിപ്പൽ ആർ റഫീക്ക്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ സി രാജലക്ഷ്‌മി, മിനി സാറമ്മ, സജീഷ്‌കുമാർ, ഷിബു പഞ്ചവടി, എസ് വിജയമ്മ പുന്നൂർ മഠം, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആർ രാജേഷ്, ആശ രാമചന്ദ്രൻ, വാർഡ് കൗൺസിലർ ലത കണ്ണന്താനം, എസ്എംസി ചെയർമാൻ ജി കാർത്തികേയൻ, പിടിഎ വൈസ്‌പ്രസിഡന്റ്‌ മുരുകൻ പാളയത്തിൽ എന്നിവർ സംസാരിച്ചു. ​വിരമിക്കുന്ന അധ്യാപകൻ കെ കെ കൃഷ്‌ണകുമാറിനെയും ഉജ്വലബാല്യ പുരസ്‌കാരജേതാവ്‌ മാനസമീരയെയും അനുമോദിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home