ad
Deshabhimani

സ്‌കൂൾ വാർഷികവും അവാര്‍ഡ് 
വിതരണവും

anniversary

മഹാദേവികാട് എസ്എൻഡിപി ഹൈസ്‍കൂൾ വാർഷികവും അവാര്‍ഡ് വിതരണവും കയർഫെഡ് ചെയർമാൻ 
ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 07, 2026, 12:22 AM | 1 min read

കാർത്തികപ്പള്ളി ​

മഹാദേവികാട് എസ്എൻഡിപി ഹൈസ്കൂൾ 65-–ാമത് വാർഷികവും അവാര്‍ഡ് വിതരണവും കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ സുരേഷ് പുളിയനാത്തുചിറയിൽ അധ്യക്ഷനായി. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ നാഥൻ, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി ഉല്ലാസൻ, ജില്ലാ പഞ്ചായത്തംഗം അഡ്വ. അനിലാരാജു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് ജിജു, എസ് ശോഭ, പ്രഥമാധ്യാപകൻ ജി ബാബു, എസ്എൻഡിപി ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ് സലികുമാർ, യൂണിയൻ സെക്രട്ടറി എൻ അശോകൻ, ഹരിപ്പാട് ബിപിസി ജൂലി എസ് ബിനു, പഞ്ചായത്തംഗം കെ ഉമയമ്മ, തൃക്കുന്നപ്പുഴ പ്രസന്നൻ, ജി രഞ്ജിത്ത്, സുഭാഷ് പിള്ളക്കടവ്, വിജി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർഥികളെ അനുമോദിച്ചു. കലാപരിപാടികളും അരങ്ങേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home