ad
Deshabhimani

എ സ്‌റ്റെപ്പ് ദ്യുതി പ്രോഗ്രാം

373 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്‌ വിതരണംചെയ്‌തു

എ സ്‌റ്റെപ്പ് ദ്യുദി പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക്  പി പി ചിത്തരഞ്‌ജൻ എംഎൽഎ സ്‌കോളർഷിപ്‌ വിതരണംചെയ്യുന്നു

എ സ്‌റ്റെപ്പ് ദ്യുദി പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് പി പി ചിത്തരഞ്‌ജൻ എംഎൽഎ സ്‌കോളർഷിപ്‌ വിതരണംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 08, 2026, 01:16 AM | 1 min read

ആലപ്പുഴ

കലക്‌ടറുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്‌ പദ്ധതിയായ എ സ്‌റ്റെപ്പ് ദ്യുതി പ്രോഗ്രാമിന്റെ ഭാഗമായി പഠനത്തിൽ മികവ് തെളിയിച്ച 373 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്‌ വിതരണംചെയ്‌തു. പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എഡിഎം ആശ സി എബ്രഹാം അധ്യക്ഷയായി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടറുടെ നേതൃത്വത്തിൽ നടത്തിയ വിലയിരുത്തലിലൂടെയാണ് അർഹരായ കുട്ടികളെ കണ്ടെത്തിയത്. കലക്‌ടർ അലക്‌സ്‌ വർഗീസ്, ആലപ്പുഴ രൂപത ബിഷപ്‌ ജെയിംസ് റാഫേൽ ആനാപറമ്പിൽ എന്നിവർ സംസാരിച്ചു. ചേർത്തല, ആലപ്പുഴ, കുട്ടനാട്, മാവേലിക്കര വിദ്യാഭ്യാസ ജില്ലകളിലെ ഡിഇഒമാരുടെ കീഴിലുള്ള സ്‌കൂളുകളിൽനിന്നുള്ള 91 വിദ്യാർഥികൾക്ക് സ്‌കോളർഷിപ്‌ വിതരണംചെയ്‌തു. ബാക്കിയുള്ള 282 വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്‌ തുക ചെക്കുകളായി ബന്ധപ്പെട്ട എഇഒമാർ വിതരണംചെയ്യും. വിദ്യാർഥികളുടെ അക്കാദമിക് മുന്നേറ്റവും മത്സരപരീക്ഷാ പ്രാവീണ്യവും ഉറപ്പാക്കാൻ മൂന്ന് ഘട്ടങ്ങളായി മത്സരപരീക്ഷകൾ സംഘടിപ്പിച്ചു. ഈ പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് കേരള ബാങ്കിന്റെ സഹകരണത്തോടെ സ്‌കോളർഷിപ്‌ വിതരണംചെയ്‌തു. ‘വേനൽ പാഠം’ പദ്ധതിയിലൂടെ രണ്ട് ഘട്ടങ്ങളിലായി സ്‌പോർട്സ് കിറ്റുകളും വിതരണംചെയ്‌തിരുന്നു. ലിയോ തേർട്ടീൻത് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാഭ്യാസ സെപ്യൂട്ടി ഡയറക്‌ടർ ശ്രീലത, ബ്രൈറ്റ് ലാൻഡ് ഡിസ്‌കവറി സ്‌കൂൾ ചെയർപേഴ്സൺ ഉഷ വെങ്കിടേഷ് തുടങ്ങിയവർ പങ്കെടുത്തു. വിമുക്തി ജില്ലാ കോ–ഓർഡിനേറ്റർ അഞ്‌ജു എസ് റാം ക്ലാസ് നയിച്ചു. ശശികുമാർ ബാങ്കിങ്‌ ക്ലാസും കെവൈഎൽഎ അംഗം അഷ്‌ടമി സന്തോഷ് മോട്ടിവേഷൻ ക്ലാസും നയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home