ad
Deshabhimani

ഇതാ ഈ വാഹനത്തിൽ 
അനൗൺസറായി ‘സ്വന്തം സാരഥി’

ബുധനൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി 
പി രാജേഷ് അനൗൺസ്‌മെന്റ്‌ വാഹനത്തിൽ
വെബ് ഡെസ്ക്

Published on Dec 06, 2025, 01:15 AM | 1 min read

മാന്നാർ

ബുധനൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി പി രാജേഷിന്‌ നിന്നുതിരിയാൻ സമയമില്ല. വോട്ടർമാരെ നേരിൽ കാണുന്നതിനൊപ്പം മൈക്ക്‌ അന‍ൗൺസ്‌മെന്റിനും സമയം കണ്ടെത്തണം. മറ്റ്‌ എൽഡിഎഫ് സ്ഥാനാർഥികൾക്കായും ഉച്ചഭാഷിണിയിലൂടെ വോട്ടഭ്യർഥിക്കുന്നുണ്ട്‌. 20 വർഷമായി അന‍ൗൺസഹായ രാജേഷ്‌ സ്ഥാനാർഥിയായപ്പോഴും മൈക്ക്‌ കൈയിലെടുത്തു. മാന്നാർ, ബുധനൂർ, ചെന്നിത്തല, നൂറനാട് പഞ്ചായത്തുകളിൽ മുഴങ്ങി കേൾക്കുന്നത്‌ രാജേഷിന്റെ ശബ്ദമാണ്‌. തൊഴിലാളി കുടുംബത്തിൽ ജനിച്ച രാജേഷ് ബാലസംഘത്തിന്റെ പ്രവർത്തകനായാണ് പൊതുരംഗത്തെത്തിയത്‌. യുവജന പ്രസ്ഥാനമായ ഡിവൈഎഫ്ഐയുടെ ബുധനൂർ മേഖലാ സെക്രട്ടറിയായും ബ്ലോക്ക് ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ എം ബുധനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ മാന്നാർ ഏരിയാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവുമാണ്. നാടൻപാട്ട് കലാകാരൻ കൂടിയായ രാജേഷ് കോവിഡ് മഹാമാരിക്കാലത്ത് യുവജനങ്ങളെ സംഘടിപ്പിച്ച് പ്രശംസനീയമായ രീതിയിൽ സന്നദ്ധപ്രവർത്തനം നടത്തിയിരുന്നു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home