എഐഎൽയു ജില്ലാ സമ്മേളനം
സംഘപരിവാർ നിയമവ്യവസ്ഥയെ വരുതിയിലാക്കുന്നു

ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്‌ണ കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു
ആലപ്പുഴ
രാജ്യത്തെ നിയമവ്യവസ്ഥയെ വരുതിയിലാക്കി ഭരണഘടന അട്ടിമറിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കം പരാജയപ്പെടുത്തണമെന്ന് ഓൾ ഇൻഡ്യ ലോയേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ ഗോപാലകൃഷ്ണകുറുപ്പ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ജി പ്രിയദർശൻ തമ്പി അധ്യക്ഷനായി. ശ്രീജേഷ് ബോൺസിൽ അനുശോചനപ്രമേയവും ജില്ലാ സെക്രട്ടറി പി ജി ലെനിൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് സീമ വരവുചെലവു കണക്കും സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ കെ നാരായണൻ, സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ ആർ ഭഗീരഥൻ, കൺവീനർ പി പ്രമൽ, ജി മനോജ്, എൻ മനോജ് കുമാർ, ബി രാജേന്ദ്രൻ, തോമസ് എബ്രാഹാം, ലത ടി തങ്കപ്പൻ, കെ പ്രസാദ്, ഹരിശങ്കർ, എൻ റാഫി രാജ്, ചെറിയാൻ കുരുവിള, വി ബോബൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി പ്രിയദർശൻ തമ്പി (പ്രസിഡന്റ്), വി ബോബൻ (സെക്രട്ടറി), എസ് സീമ (ട്രഷറർ), ലജിത ഡിക്രൂസ്, ഹോർമിസ് എബ്രഹം, സഫിയ സുധീർ, എം ആർ ശ്രീലത, ഡി സുധാകരൻ (വൈസ് പ്രസിഡന്റുമാർ), പി പ്രമൽ, മേറിൽ എം ദാസ്, അമൃത കുമാർ, ഷിമു രാജ്, വിഷ്ണു മനോഹരൻ (ജോ. സെക്രട്ടറിമാർ).









0 comments