അതേക്ലാസ്, അതേ അധ്യാപിക, സ്‌റ്റുഡന്റായി സലാം

എസ് ഡി കോളേജിൽ വർഷങ്ങൾക്കു മുമ്പ് പഠിച്ച ക്ലാസ് മുറിയിൽ എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം അന്ന് പഠിപ്പിച്ച അധ്യാപിക ഡോ. ജ്യോതിശ്രീ ബാലകൃഷ്ണന്റെ ക്ലാസിൽ വിദ്യാർഥിയായി മറ്റ് കുട്ടികൾക്കൊപ്പം

സ്വന്തം ലേഖകൻ
Published on Mar 18, 2026, 01:37 AM | 1 min read
അമ്പലപ്പുഴ
പ്രീഡിഗ്രി, ഡിഗ്രി വിദ്യാർഥിയായിരിക്കെ പൊതു പ്രവർത്തന രംഗത്തേക്ക് കൈപിടിച്ചുയർത്തിയ എസ് ഡി കോളേജിൽ വോട്ടുതേടി എൽഡിഎഫ് സ്ഥാനാർഥി എച്ച് സലാം. പകൽ 10.30 ഓടെ കാമ്പസിലെത്തിയ സ്ഥാനാർഥിയെ വിദ്യാർഥികൾ മുദ്രാവാക്യം വിളികളോടെ വരവേറ്റു. അധ്യാപകരും ജീവനക്കാരുമെത്തി സ്വീകരിച്ചു. അധ്യാപകരേയും ജീവനക്കാരെയും വിദ്യാർഥികളേയും കണ്ട് വോട്ടുചോദിച്ചു. ബിരുദത്തിന് ഹിന്ദി ഉപഭാഷയായി പഠിച്ച അതേ ക്ലാസ് മുറിയിലെത്തിയ സലാം അന്നത്തെ അധ്യാപികയും യൂണിവേഴ്സിറ്റി കൗൺസിൽ അംഗവുമായ ഡോ. ജ്യോതിശ്രീ ബാലകൃഷ്ണനെ കണ്ടുമുട്ടി. എച്ച് സലാമിനെപ്പോലെ മാതൃക പൊതു പ്രവർത്തകർ ഈ കോളേജിന്റെ പൂർവവിദ്യാർഥികളാണ് എന്നതിലും സലാമിനെ പഠിപ്പിക്കാനായതിലും അഭിമാനമുണ്ടെന്ന് ജ്യോതിശ്രീ പറഞ്ഞു. വിദ്യാർഥികൾ റോസാപ്പൂക്കൾ നൽകി. ഷാളണിയിച്ചു. മലയാളവിഭാഗം മേധാവി ഡോ. എസ് അജയകുമാർ, അധ്യാപകരായ ഡോ. ആർ കാർത്തിക, ഡോ. രാജേഷ്, ഡോ. ബിപിൻ കെ ജോസ്, ജില്ലാ വൈസ് പ്രസിഡന്റ് സൽമാൻ ഫൈസൽ, സെനറ്റ് അംഗം സൗരവ് സുരേഷ്, റിസ്വാൻ, ജിസ്വാൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. പുന്നപ്രയിലെ സഹകരണ എൻജിനിയറിങ് കോളേജ്, സാഗര സഹകരണ ആശുപത്രി എന്നിവിടങ്ങളിലും എത്തി. ജെ വിനോദ് കുമാർ, പി യു ശാന്താറാം, എ അരുൺ ലാൽ, രണതേജസ്, കെ യു ഹരീഷ്, രാജീവ്, കെ യു മധു, രാജീവ്, നിഷ സൂസൻ ഡാനിയേൽ, ആർ രമ്യ, എം ജി ഷിനി, കവിത, മിനി, അനിത, ജമലമ്മ, ഷംന എന്നിവർ ഒപ്പമുണ്ടായിരുന്നു. ആലപ്പുഴ മുല്ലക്കൽ തെരുവിലെ വ്യാപാരസ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു.










0 comments