രക്തസാക്ഷി സ്‌മരണയിൽ വീറോടെ സലാം

എച്ച് സലാം വി എസിൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
അമ്പലപ്പുഴ
പുന്നപ്ര സമരഭൂമിയിലെ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപങ്ങളിലും പുന്നപ്ര വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി എസിന്റെ സ്‌മൃതി മണ്ഡപത്തിലും എച്ച് സലാം പുഷ്പാർച്ചന നടത്തി. തുടർന്ന് ഇ എം എസ് സ്റ്റേഡിയത്തിന് സമീപത്തുനിന്ന് എൽഡിഎഫ് പ്രവർത്തകർക്കും ബഹുജനങ്ങൾക്കുമൊപ്പം പ്രകടനമായെത്തിയാണ് പത്രിക നൽകിയത്. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, എൽഡിഎഫ് നേതാക്കളായ സി ഷാംജി, ഇ കെ ജയൻ, അജയ് സുധീന്ദ്രൻ, എ ഓമനക്കുട്ടൻ, പി കെ സദാശിവൻ പിള്ള, അഡ്വ. പ്രദീപ് കൂട്ടാല, മുജീബ് റഹ്മാൻ, പി പി പവനൻ, പി എസ് എം ഹുസൈൻ, അഡ്വ. ആർ രാഹുൽ, ജമാൽ പള്ളാത്തുരുത്തി, സാദിക് ഉലഹൻ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ഒപ്പമുണ്ടായിരുന്നു. പുന്നപ്ര വയലാർ സമര സേനാനി പി കെ വിജയന്റെ ഭാര്യ സുലോചനയെ വീട്ടിലെത്തി സന്ദർശിച്ച് അനുഗ്രഹം വാങ്ങി. നാമനിർദേശപത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായാണ് പി കെ വിജയന്റെ വീട്ടിലെത്തി സുലോചന വിജയനെ കണ്ട് അനുഗ്രഹം വാങ്ങിയത്. പുന്നപ്ര വയലാർ സമര സേനാനികളുടെ ബന്ധുക്കൾ, മുതിർന്ന പാർട്ടി അംഗങ്ങൾ, ആദ്യകാല പ്രവർത്തകർ, പാർട്ടി ബന്ധുക്കൾ, അനുഭാവികൾ ഉൾപ്പടെയുള്ളവരെ നേരിലും ഫോണിലും ബന്ധപ്പെട്ട് എച്ച് സലാം അനുഗ്രഹം വാങ്ങിയിരുന്നു.










0 comments