ശമ്പളപരിഷ്‌കരണ നടപടികൾ ആരംഭിക്കുക ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ജീവനക്കാരുടെയും അധ്യാപകരുടെയും മാർച്ച്

ജീവനക്കാരും അധ്യാപകരും നടത്തിയ അനുഭാവ പ്രകടനവും യോഗവും എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ജില്ലാ, താലൂക്ക് കേന്ദ്രങ്ങളിൽ മാർച്ച് നടത്തി. പന്ത്രണ്ടാം ശമ്പളപരിഷ്‌കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ സർവീസ് മേഖല സംരക്ഷിക്കുക. എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് ജീവനക്കാരും അധ്യാപകരും മാർച്ചും ധർണയും നടത്തിയത്. ആലപ്പുഴ വെള്ളക്കിണർ ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് സമീപം സമാപിച്ചു. യോഗം കെഎസ്ടിഎ സംസ്ഥാന സെക്രട്ടറി എസ് സബിത ഉദ്ഘാടനംചെയ്തു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സി വി സുരേഷ് കുമാർ, കെജിഒഎ ജില്ലാ സെക്രട്ടറി പ്രശാന്ത് ബാബു, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ് എന്നിവർ സംസാരിച്ചു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി സി സിലീഷ് സ്വാഗതവും താലൂക്ക് സെക്രട്ടറി എൻ അരുൺകുമാർ നന്ദിയും പറഞ്ഞു. ചേർത്തലയിൽ കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ഷിബു, മങ്കൊമ്പിൽ എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ് ലക്ഷ്മീദേവി, ഹരിപ്പാട് എൻജിഒ യൂണിയൻസംസ്ഥാന കമ്മിറ്റിയംഗം ബൈജുപ്രസാദ്, മാവേലിക്കരയിൽ എൻജിഒ യൂണിയൻസംസ്ഥാന കമ്മിറ്റിയംഗം പി സജിത്, ചെങ്ങന്നൂരിൽ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് സി ജ്യോതികുമാർ എന്നിവർ ഉദ്ഘാടനംചെയ്തു. മാവേലിക്കര മാവേലിക്കരയിൽ നഗരസഭാ ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാരംഭിച്ച പ്രകടനം ബുദ്ധ ജങ്ഷനിൽ സമാപിച്ചു. യോഗം എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി സജിത്ത് ഉദ്ഘാടനം ചെയ്തു. കെ അനിൽകുമാർ അധ്യക്ഷനായി. എസ് സത്യജ്യോതി, ബിഅനീഷ്, ആർ രാജീവ്, ജി അനിൽ, എസ് ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.









0 comments