ad
Deshabhimani

ഒപ്പമുണ്ട്‌ സജി ചെറിയാൻ

ചെന്നിത്തല മഠത്തുംപടി ഫാത്തിമാ മാതാ പള്ളിയിൽ വോട്ടഭ്യർഥിച്ച് എത്തിയ ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ 
വോട്ടർമാർക്കൊപ്പം സെൽഫി എടുക്കുന്നു

ചെന്നിത്തല മഠത്തുംപടി ഫാത്തിമാ മാതാ പള്ളിയിൽ വോട്ടഭ്യർഥിച്ച് എത്തിയ ചെങ്ങന്നൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ 
വോട്ടർമാർക്കൊപ്പം സെൽഫി എടുക്കുന്നു

വെബ് ഡെസ്ക്

Published on Mar 25, 2026, 11:57 PM | 1 min read

ചെങ്ങന്നൂർ
ചെങ്ങന്നൂർ മണ്ഡലത്തിന്‌ സമാനതകളില്ലാത്ത വികസനം സമ്മാനിച്ച എൽഡിഎഫ്‌ സ്ഥാനാർഥി സജിചെറിയാൻ ബുധനാഴ്ച ചെങ്ങന്നൂർ നഗരത്തിൽ വോട്ടഭ്യർഥിക്കാനെത്തി. ചെങ്ങന്നൂർ ശാസ്താപുറം ചന്തയുടെ പ്രതാപം വീണ്ടെടുക്കാൻ എൽഡിഎഫ് സർക്കാർ ആരംഭിച്ച  മാർക്കറ്റ് നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്‌. നാടിന്റെ ദീർഘകാല ആവശ്യം യാഥാർഥ്യമാക്കിയ സജി ചെറിയാനെ വ്യാപാരികളും നാട്ടുകാരും ഹൃദ്യമായി സ്വീകരിച്ചു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗൃഹസന്ദർശനം നടത്തിയ സജിചെറിയാൻ കൊഴുവല്ലൂരിലും ചെറിയനാട്ടും ആരാധനാലയങ്ങളിലും വീടുകളിലും എത്തി വോട്ട് അഭ്യർഥിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home