ad
Deshabhimani

മികവോടെ ഗ്രാമീണ റോഡുകൾ

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എൻഎസ്എസ് കരയോഗം 
പിഎച്ച്സി റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ  ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ എൻഎസ്എസ് കരയോഗം 
പിഎച്ച്സി റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 12, 2026, 01:13 AM | 1 min read

കഞ്ഞിക്കുഴി

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡുകൾ പദ്ധതിയിൽപ്പെടുത്തി നിർമാണം പൂർത്തീകരിച്ച മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ റോഡുകൾ പി പി ചിത്തരഞ്ജൻ എംഎൽഎ നാടിന്‌ സമർപ്പിച്ചു. തുറന്ന ജീപ്പിൽ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിൽ റാലി നടത്തി. റെയിൽവേ സ്റ്റേഷൻ കുട്ടിച്ചിറ, പിഎച്ച്സി, എൻഎസ്എസ് കരയോഗം, തത്തക്കുളങ്ങര, കിള്ളിക്കാട്ട്, നടക്കാട്ട് റെയിൽവേ ഗേറ്റ്, കുട്ടേടത്ത് പുതുക്കുളങ്ങര, മാപ്പിളശ്ശേരി, ഉമർത്തിച്ചേരി തുടങ്ങിയ റോഡുകളാണ് 2.13 കോടി രൂപ മുടക്കി പൂർത്തീകരിച്ചത്. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ, അംഗം ആർ റിയാസ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനീജി മനോജ്, പി കെ ജയകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി എച്ച് രമ്യ, ഇ ആർ പൊന്നൻ, കെ പി സജിമോൻ, ടി വി ബൈജു, കലേഷ് കൈരളി, രാജിമോൾ, ഡി പ്രിയേഷ് കുമാർ, എസ് ദേവദാസ്, പി കെ വേണുഗോപാൽ, സി സി ഷിബു, പി നിധിൻ, വി ആർ ദിനേശ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home