"റൺ ഫോര്‍ യൂണിറ്റി' മാരത്തൺ

റൺ ഫോർ യൂണിറ്റി മാരത്തണിൽ പങ്കെടുത്തവർ ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രനൊപ്പം
ആലപ്പുഴ
സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ 150–-ാം ജന്മവാർഷികം 31ന് ‘ദേശീയ ഏകതാ ദിവസാ’യി ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ സോഷ്യൽ പൊലീസിങ് ‘റൺ ഫോര്‍ യൂണിറ്റി’ എന്ന മുദ്രാവാക്യമുയർത്തി മാരത്തൺ സംഘടിപ്പിച്ചു. ബീച്ച് റോഡിൽ നടന്ന മാരത്തണിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പങ്കെടുത്തു. സോഷ്യൽ പൊലീസിങ് ജില്ലാ നോഡൽ ഓഫീസർ അഡീഷണൽ എസ്‌പി ജിൽസൺ മാത്യു ഫ്ളാഗ് ഓഫ് ചെയ്‌തു. സമാപന ശേഷം ജില്ലാ പൊലീസ് മേധാവി എം പി മോഹനചന്ദ്രൻ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി സ്റ്റേഷൻതലത്തിൽ ബോധവൽക്കരണ പരിപാടികൾ, സ്കൂളുകൾ കേന്ദ്രീകരിച്ച് പരിസര ശുചീകരണ പ്രവൃത്തികൾ തുടങ്ങി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജനമൈത്രി സ്റ്റേറ്റ് നോഡൽ ഓഫീസിൽനിന്നുള്ള നാടക സംഘത്തിന്റെ നേതൃത്വത്തിൽ സബ് ഡിവിഷൻ കേന്ദ്രീകരിച്ച് നാടകാവതരണം, എസ്‌പിസി ടീമിന്റെ നേതൃത്വത്തിൽ ദേശീയ ഐക്യം, അഖണ്ഡത, സ്വാതന്ത്ര്യസമരം എന്നിവയെക്കറിച്ച് ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചിരുന്നു.









0 comments