നഗരത്തിൽ റോഡുകൾ തുറന്നു

ആലപ്പുഴ
നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കൊമ്മാടി–പുതുവൽ, തുന്പോളി–ബൊഗെയ്‌ൻവില്ല, റീഫോമിങ് വായനശാല റോഡുകൾ ജനങ്ങൾക്കായി തുറന്നുകൊടുത്തു. നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്‌ഘാടനംചെയ്‌തു. പുതുവൽറോഡ് ഉദ്‌ഘാടനത്തിൽ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം അധ്യക്ഷനായി. കൗൺസിലർമാരായ മോനിഷ ശ്യാം, ജ്യോതിപ്രകാശ്, ഡോ. ലിന്റ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു. ബൊഗെയ്‌ൻവില്ല റോഡ് ഉദ്‌ഘാടനച്ചടങ്ങിൽ വൈസ-്‌ചെയര്‍മാന്‍ പി എസ് എം ഹുസൈന്‍ അധ്യക്ഷനായി. പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം ആർ പ്രേം, വാര്‍ഡ് കൗണ്‍സിലര്‍ ഡോ ലിന്റ ഫ്രാന്‍സിസ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആര്‍ വിനിത, കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവർ സംസാരിച്ചു.










0 comments