ad
Deshabhimani

മേഘ, പരേഡിലേക്കൊരു കുട്ടനാടൻ പവർ

മേഘ പ്രദീപ്

മേഘ പ്രദീപ്

വെബ് ഡെസ്ക്

Published on Jan 26, 2026, 12:34 AM | 1 min read

തകഴി

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിൽനിന്ന്‌ ഏക വനിത കായികതാര സാന്നിധ്യമാകാൻ കായൽനാടിന്റെ പുത്രി മേഘ പ്രദീപ്. കനോയിങ് കായിക രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ മികച്ച പ്രകടനമാണ് പരേഡിൽ പങ്കെടുക്കാനുള്ള അവസരം മേഘയ്ക്ക് നേടിക്കൊടുത്തത്. 2024-ൽ ജപ്പാനിലെ ടോക്കിയോയിൽ നടന്ന ഏഷ്യൻ കനോ സ്‌പ്രിന്റ് ആൻഡ് ഒളിമ്പിക് ക്വാളിഫയിങ് ചാമ്പ്യൻഷിപ്പിൽ 500 മീറ്റർ കനോയിങ് സിംഗിൾസിൽ വെങ്കലം നേടിയിട്ടുണ്ട്‌. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ വിഭാഗത്തിൽ ഇന്ത്യ ഒരു അന്താരാഷ്ട്ര മെഡൽ സ്വന്തമാക്കുന്നത്. ​ കുട്ടനാട് കൈനകരി പുത്തൻകുളം സ്വദേശിയായ മേഘ നിലവിൽ ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി സേവനമനുഷ്ഠിക്കുന്നു. ആലപ്പുഴയിലെ സായ് സെന്ററിൽനിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. ദേശീയ ചാമ്പ്യൻഷിപ്പിൽ അഞ്ച് സ്വർണവും ഒരു വെങ്കലവും നേടി. ​ ഒളിമ്പിക്‌സ്‌ മെഡൽ കുട്ടനാട്ടിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ കഠിനമായ പരിശീലനത്തിലാണ് മേഘ. അച്ഛൻ എൻ പ്രദീപും അമ്മ ശ്രീകലയും സഹോദരി വർഷയും നൽകുന്ന പൂർണപിന്തുണയാണ് തന്റെ വിജയങ്ങൾക്ക് പിന്നിലെന്നും ​റിപ്പബ്ലിക് ദിന പരേഡിലെ പങ്കാളിത്തം വരാനിരിക്കുന്ന ഒളിമ്പിക്സ് മത്സരങ്ങൾക്കുള്ള വലിയൊരു പ്രചോദനമാവുമെന്നും മേഘ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home