ad
Deshabhimani

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി പി പ്രസാദ് ദേശീയപതാക ഉയർത്തും

ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിന്റെ റിഹേഴ്സലിൽ നിന്ന്
വെബ് ഡെസ്ക്

Published on Jan 24, 2026, 12:45 AM | 1 min read

ആലപ്പുഴ

ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തിങ്കൾ രാവിലെ ഒമ്പതിന്  കൃഷി  മന്ത്രി പി പ്രസാദ് ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടിൽ ദേശീയപതാക ഉയർത്തും.
 രാവിലെ 8.40ന് പരേഡ് ബേസ് ലൈനിൽ അണിനിരക്കും. 8.53ന് ജില്ല പൊലീസ് മേധാവിയും 8.55ന് കലക്ടറും എത്തും. 8.59ന് എത്തുന്ന മന്ത്രിയെ ഇരുവരും ചേർന്ന് സ്വീകരിക്കും. 9ന് മന്ത്രി പി പ്രസാദ് ദേശീയ പതാക ഉയർത്തിയ ശേഷം പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. 
 18 പ്ലാറ്റൂണുകൾ അണിനിരക്കും. കുത്തിയതോട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം അജയ് മോഹനാണ് പരേഡ് കമാൻഡർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home