നവീകരിച്ച ആലിശേരി ക്ഷേത്രക്കുളം സമര്‍പ്പിച്ചു

നവീകരിച്ച ആലിശേരി ക്ഷേത്രക്കുളം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഉദ്ഘാടനംചെയ്യുന്നു
ആലപ്പുഴ
പൊതുകുളങ്ങളുടെ നവീകരണവും സൗന്ദര്യ വല്‍ക്കരണവും പദ്ധതി പ്രകാരം നഗരസഭ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച ആലിശേരി ക്ഷേത്രക്കുളം നഗരസഭാധ്യക്ഷ കെ കെ ജയമ്മ സമര്‍പ്പിച്ചു. വൈസ് ചെയര്‍മാന്‍ പിഎസ്എം ഹുസൈന്‍ അധ്യക്ഷനായി. പാരമ്പര്യവും പൈതൃകവും ഇഴചേര്‍ന്ന ആലിശേരി ക്ഷേത്രക്കുളം സംരക്ഷണ ഭിത്തിയും കൈവരികളും കല്‍പ്പടവുകളും കുളത്തിനുചുറ്റും നടപ്പാതയും ഇരിപ്പിടങ്ങളും സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളും അടക്കം പൂര്‍ത്തീകരിച്ചാണ് സമര്‍പ്പിച്ചത്. 25 ലക്ഷം രൂപ ചെലവിട്ടാണ് നവീകരിച്ചത്. സ്ഥിരംസമിതി അധ്യക്ഷരായ എം ആർ പ്രേം, എ എസ് കവിത, ആര്‍ വിനിത, എം ജി സതീദേവി, മുന്‍ നഗരസഭാധ്യക്ഷ സൗമ്യരാജ്, ക്ഷേത്ര ഭാരവാഹികളായ പി ബി ശിവദാസ്, എ ബി ബാബു, ടി ആര്‍ ബാഹുലേയന്‍, അമൃത് അര്‍ബന്‍ പ്ലാനര്‍ അജ്ന തുടങ്ങിയവര്‍ സംസാരിച്ചു.










0 comments