ad
Deshabhimani

കള്ളിക്കാട് രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്‌ജലി

സിപിഐ എം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  കള്ളിക്കാട് രക്തസാക്ഷി ദിനാചരണം 
സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 28, 2026, 02:06 AM | 1 min read

കാർത്തികപ്പള്ളി ​

കുടികിടപ്പ് അവകാശം സംരക്ഷണ സമരത്തെ നിറതോക്കുകൊണ്ട് പൊലീസ് നേരിട്ടപ്പോൾ രക്തസാക്ഷിത്വം വരിച്ച നീലകണ്ഠന്റെയും ഭാർഗവിയുടെയും സ്‌മരണപുതുക്കി നാട്‌. രാവിലെ സമരസേനാനി പി നന്ദനൻ രക്തസാക്ഷി മണ്ഡപത്തിൽ പതാക ഉയര്‍ത്തി. വൈകിട്ട് ആറാട്ടുപുഴ എ കെ ജി നഗറിൽനിന്ന്‌ ആരംഭിച്ച പ്രകടനം കള്ളിക്കാട് രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയുടെ 56-–ാം കള്ളിക്കാട് രക്തസാക്ഷി ദിനാചരണവും അനുസ്മരണ സമ്മേളനവും തൃശൂർ ജില്ലാ കമ്മിറ്റിയംഗം ടി ശശിധരൻ ഉദ്ഘാടനംചെയ്തു. കാർത്തികപ്പള്ളി ഏരിയ സെക്രട്ടറി കെ വിജയകുമാർ അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. ടി എസ് താഹ, ജി ബിജുകുമാർ, പി എ അഖിൽ, ആറാട്ടുപുഴ വടക്ക് ലോക്കൽ സെക്രട്ടറി പി എസ് ബിമൽറോയ്, വി സുഗതൻ, സ്മിത രാജേഷ്, എം മുത്തുക്കുട്ടൻ എന്നിവർ സംസാരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home