കെ എം മാണിയെ അനുസ്‌മരിച്ചു

കേരള കോൺഗ്രസ് (എം) ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കെ എം മാണി അനുസ്മരണം
കാർത്തികപ്പള്ളി
കെ എം മാണിയുടെ ഏഴാം ചരമവാർഷികദിനത്തിൽ കേരള കോൺഗ്രസ് എം ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണസമ്മേളനം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് ഫിലിപ്പോസ് അധ്യക്ഷനായി. ജില്ലാ സ്റ്റിയറിങ് കമ്മിറ്റിയംഗം രാമകൃഷ്ണൻ, മണ്ഡലം പ്രസിഡന്റുമാരായ സുനിൽ എബ്രഹാം, ഷിബു കോശി, ഈപ്പൻ ജോൺ, രഘുനാഥപിള്ള, ജോസഫ്, ലാലച്ചൻ, ജോളി പനച്ചൂർ, സുനിൽ തങ്കച്ചൻ എന്നിവർ സംസാരിച്ചു.









0 comments