കെ തങ്കപ്പനെ അനുസ്‌മരിച്ചു

കെ തങ്കപ്പൻ അനുസ്‌മരണയോഗം സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം തെക്കേക്കര കിഴക്ക് ലോക്കൽ കമ്മിറ്റിയംഗവും കെഎസ്‌കെടിയു മാവേലിക്കര ഏരിയ കമ്മിറ്റിയംഗവുമായിരുന്ന കെ തങ്കപ്പന്റെ ആറാം ചരമവാർഷികം തെക്കേക്കര ചെറുകുന്നത്ത് ആചരിച്ചു. വീട്ടുവളപ്പിൽ സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയ്‌ക്കുശേഷം ചേർന്ന അനുസ്‌മരണയോഗം സിപിഐ എം മാവേലിക്കര ഏരിയ സെക്രട്ടറി ജി അജയകുമാർ ഉദ്ഘാടനംചെയ്‌തു. കെ പി സോമൻ അധ്യക്ഷനായി. അഡ്വ. ജി അജയകുമാർ, ടി വിശ്വനാഥൻ, ആർ ഉണ്ണികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ലിജോ വർഗീസ് സ്വാഗതം പറഞ്ഞു.









0 comments