സി എസ് രാമകൃഷ-്‌ണനെ അനുസ-്‌മരിച്ചു

തുറവൂർ
സ്വാതന്ത്ര്യ സമര സേനാനിയും സിപിഐ എം നേതാവുമായിരുന്ന സി എസ് രാമകൃഷ-്‌ണന്റെ 24–-ാം അനുസ-്‌മരണം സംഘടിപ്പിച്ചു. പട്ടണക്കാട്ടെ വീട്ടുവളപ്പിൽ നടന്ന പുഷ-്‌പാർച്ചനയിൽ പാർടി പ്രവർത്തകരും കുടുംബാംഗങ്ങളും ബഹുജനങ്ങളും പങ്കെടുത്തു. സിപിഐ എം അരൂർ ഏരിയാ കമ്മിറ്റി പൊന്നാംവെളി ടൗണിൽ സംഘടിപ്പിച്ച അനുസ-്‌മണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ-്‌തു. ടി എം ഷെറീഫ് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി എൻ പി ഷിബു, ജി ബാഹുലേയൻ, എം ജി നായർ, കെ എസ് സുരേഷ-്‌കുമാർ, സി കെ മോഹനൻ, എസ് പി സുമേഷ്, ആർ പൊന്നപ്പൻ, കെ എസ് സുധീഷ്, പി സി ബൈജു എന്നിവർ സംസാരിച്ചു.









0 comments