എം പി പവിത്രനെ അനുസ്‌മരിച്ചു

ആലപ്പുഴ
ചെറുകിട കയർ ഉൽപ്പാദക സഹകരണസംഘത്തിന്റെ മുതിർന്ന നേതാവായിരുന്ന എം പി പവിത്രന്റെ ഒന്നാം ചരമവാർഷികദിനാചരണം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ അഞ്ചലോസ് ഉദ്‌ഘാടനംചെയ്‌തു. കേരള സ്‌റ്റേറ്റ്സ്‌മാൻ സ്‌കെയിൽ കയർ മാനുഫാക്‌ചേഴ്‌സ് ഫെഡറേഷനും ആലപ്പി സ്‌മോൾ സ്‌കെയിൽ കയർ മാറ്റ്‌സ് ആൻഡ് മാറ്റിങ്‌സ് മാനുഫാക്‌ചേഴ്‌സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് അനുസ്‌മരണം ഒരുക്കിയത്. ഫെഡറേഷൻ പ്രസിഡന്റ് എൻ വി തമ്പി അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡി സനൽകുമാർ, സെക്രട്ടറി കെ വി സതീശൻ, നേതാക്കളായ പി ബിനു, ഡി ദിപു, സംഘം പ്രസിഡന്റ് കെ സി അലോഷ്യസ് എന്നിവർ സംസാരിച്ചു.









0 comments