ബാലസംഘം മുതിർന്ന പ്രവർത്തകരുടെ മേഖലാ യോഗം

ബാലസംഘം മുതിർന്ന പ്രവർത്തകരുടെ മേഖലാ യോഗം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്‌ഘാടനംചെയ്യുന്നു
ആലപ്പുഴ
ബാലസംഘം മുതിർന്ന പ്രവർത്തകരുടെ വടക്കൻ മേഖലാ യോഗം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ നാസർ ഉദ്ഘാടനംചെയ്‌തു. ബാലസംഘം ജില്ലാ പ്രസിഡന്റ് വർഷ സജീവ് അധ്യക്ഷയായി. ജില്ലാ ചുമതലക്കാരായ കെ ആർ ഭഗീരഥൻ, വി ജി മോഹനൻ, എ മഹേന്ദ്രൻ , ബാലസംഘം ജില്ലാ സെക്രട്ടറി അഭിരാം രഞ്‌ജിത്ത്, കൺവീനർ കെ ഡി ഉദയപ്പൻ, കോ–ഓർഡിനേറ്റർ അഖിൽ മാധവൻ, എ ബി അശ്വിൻ, പി ബി സയനോര, ജതീന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments