സിപിഐ എമ്മിനൊപ്പം വന്നവർക്ക് സ്വീകരണം

കണ്ണർകാട് പ്രദേശത്ത് സിപിഐ വിട്ട് സിപിഐ എമ്മിനൊപ്പം വന്നവരെ ജില്ലാ സെക്രട്ടറി ആർ നാസർ സ്വീകരിക്കുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് 12, 14 വാർഡ് കണ്ണർകാട് പ്രദേശത്ത് സിപിഐ വിട്ട് സിപിഐ എമ്മിനൊപ്പംവന്നവരെ ജില്ലാ സെക്രട്ടറി ആർ നാസർ സ്വീകരിച്ചു. കെ എൻ കാർത്തികേയൻ അധ്യക്ഷനായി. ജി ഷാജി, വി രജനി, ഷാരൂൺ ഷാജി, ആഷ്മി ഷാജി, അഞ്ചന ഷാരൂൺ, പത്മാവതി, ബിനീഷ്, ഷീജ, വി എസ്
സതീഷ്‌കുമാർ, സുകുമാരി, മാധുരി, ആദർശ്, ആതിര, ജഗദീശൻ, വി മധു, മഞ്ചു, സി ആർ രതീഷ് എന്നിവരാണ് സിപിഐ എമ്മിനൊപ്പം വന്നത്. സ്വീകരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം വി ജി മോഹനൻ, ജില്ലാ കമ്മിറ്റി അംഗം എസ് രാധാകൃഷ്ണൻ, കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി ബി സലിം എന്നിവർ സംസാരിച്ചു.










0 comments