കേരള കർഷകസംഘം സെമിനാർ
സ്വാഗതസംഘം രൂപീകരിച്ചു

കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഭരണിക്കാവിൽ നടക്കുന്ന സെമിനാറിന്റെ സ്വാഗതസംഘ രൂപീകരണം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന സെമിനാറിന്റെ ഭാഗമായി സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്തു. വി മാത്തുണ്ണി അധ്യക്ഷനായി. കോശി അലക്സ്, കെ സജി കുമാർ, ഡോ. കെ മോഹനൻ കുമാർ, ജി രമേശ് കുമാർ, എസ് അജോയ്കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ജി രമേശ്കുമാർ (ചെയർമാൻ), ഹാഷിം അരീപ്പുറത്ത് (കൺവീനർ), നികേഷ് തമ്പി, കെ സജി കുമാർ, ബി വിശ്വനാഥൻ (ജോ. കൺവീനർമാർ).








0 comments