പള്ളിയിലെ റാസയ്‌ക്ക് ക്ഷേത്രത്തിൽ സ്വീകരണം

പടനിലം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിലെ പെരുന്നാൾ റാസയ്‌ക്ക് പടനിലം ക്ഷേത്രമുറ്റത്ത് സ്വീകരണം നൽകിയപ്പോൾ
ചാരുംമൂട്
പടനിലം സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ചിലെ പെരുന്നാൾ റാസയ്‌ക്ക് പടനിലം ക്ഷേത്രമുറ്റത്ത് സ്വീകരണം നൽകി. വൃശ്ചികമഹോത്സവത്തിന്റെ കരകൂടൽ ചടങ്ങിന് എല്ലാവർഷവും പള്ളിമുറ്റത്ത് സ്വീകരണം നൽകാറുണ്ട്. ഉത്സവത്തിന് ക്ഷേത്രത്തിലെ ഭദ്രദീപം തെളിക്കാനുള്ള എണ്ണ പള്ളിയിൽനിന്നാണ് നൽകുന്നത്.ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് രാധാകൃഷ്‌ണൻ രാധാലയം, സെക്രട്ടറി കെ രമേശ്, വൈസ്‌പ്രസിഡന്റ് ഡി സന്തോഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി വേണുഗോപാലക്കുറുപ്പ്, ട്രഷറർ ശ്രീജിത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഫാ. പോൾസൺ ജോൺ, പി ഷാജി, അലക്‌സാണ്ടർ ഡാനിയൽ എന്നിവർ സംസാരിച്ചു.











0 comments