ad
Deshabhimani

എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു

ജനവിരുദ്ധ ലേബർ കോഡിനെതിരെ അണിനിരക്കുക

എൻജിഒ യൂണിയൻ ജില്ലാ സമ്മേളന സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Mar 15, 2026, 02:00 AM | 1 min read

മാവേലിക്കര

രാജ്യത്തെ തൊഴിൽ മേഖലയെയും സിവിൽ സർവീസിനെയും തകർക്കുന്ന ജനവിരുദ്ധ തൊഴിലാളി വിരുദ്ധ ലേബർ കോഡിനെതിരെ അണിനിരക്കാൻ കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. നിയമം കോർപറേറ്റുകൾക്ക് അനുകൂലമായി മാറ്റി എഴുതുന്ന കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്നും സമ്മേളനം അഭ്യർഥിച്ചു. സുഹൃദ് സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ അരുൺകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബൈജു പ്രസാദ്, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം ജെ പ്രശാന്ത് ബാബു, കെജിഎൻഎ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, പിഎസ്‌സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, എകെപിസിടിഎ സംസ്ഥാന പ്രവർത്തകസമിതിയംഗം ഡോ. ടി ആർ മനോജ്, എകെജിസിടി ജില്ലാ സെക്രട്ടറി ഡോ. എൻ ജെ അഗസ്റ്റിൻ, കെഎൻടിഇഒ ജില്ലാ പ്രസിഡന്റ് ജി മുരുകേഷ് കുമാർ, കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, കെഎസ്ടിഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ അനിൽകുമാർ, എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി സി നയനൻ എന്നിവർ സംസാരിച്ചു. വനിത സബ് കമ്മിറ്റി കൺവീനറായി- ഷീബ ചന്ദ്രൻ, ജോയിന്റ് കൺവീനർമാരായി പി ലേഖ, വിനീത റെഡ്ഡി എന്നിവരേയും 32 അംഗ സബ്‌കമ്മിറ്റിയെയും തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home