രക്തസാക്ഷി രാജു അനുസ്‌മരണം

രക്തസാക്ഷി രാജു അനുസ്‌മരണം എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു
തകഴി
നെടുമുടിയിലെ അനശ്വര രക്തസാക്ഷി രാജു ആർഎസ്എസ് കാപാലികരുടെ കൊലക്കത്തിക്കിരയായിട്ട് 45 വർഷം. അനുസ്‌മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്‌തു. കെഎസ്‌കെടിയു നെടുമുടി മേഖലാ സെക്രട്ടറി ബി കെ ബാബു അധ്യക്ഷനായി. സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, കർഷകത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എ ഡി കുഞ്ഞച്ചൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി ശശി, യശോദ സുകുമാരൻ, പി സജിമോൻ, കർഷകത്തൊഴിലാളി യൂണിയൻ ഏരിയ പ്രസിഡന്റ് കെ ശ്രീകുമാർ, കർഷകസംഘം മേഖലാ സെക്രട്ടറി വി ജയപ്രകാശ്, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി സനീഷ് കെ ജഗൻ എന്നിവർ സംസാരിച്ചു. സിപിഐ എം നെടുമുടി ലോക്കൽ സെക്രട്ടറി എ വി മുരളി സ്വാഗതം പറഞ്ഞു.










0 comments