രാജു അനുസ്‌മരണ ദിനാചരണവും സമ്മേളനവും

നെടുമുടിയിൽ രക്തസാക്ഷി രാജു അനുസ്മരണം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം ഉദ്ഘാടനം ചെയ്യുന്നു
തകഴി
നെടുമുടിയിലെ അനശ്വര രക്തസാക്ഷി രാജുവിന്റെ 46ാം അനുസ്‌മരണം സംഘടിപ്പിച്ചു. സിപിഐ എം നെടുമുടി ലോക്കൽ കമ്മിറ്റിയും കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ നെടുമുടി മേഖല കമ്മിറ്റിയും ചേർന്നാണ് പുളിക്കൽ പാലത്തിന് സമീപം അനുസ്മരണ ദിനാചരണവും സമ്മേളനവും നടത്തിയത്. അനുസ്മരണ സമ്മേളനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. എ വി മുരളി അധ്യക്ഷനായി. സിപിഐ എം തകഴി ഏരിയ സെക്രട്ടറി കെ എസ് അനിൽകുമാർ, മുരളീധരൻ നായർ , വി ശശി, യശോദ സുകുമാരൻ, കെ ശ്രീകുമാർ, നെടുമുടി പഞ്ചായത്ത് പ്രസിഡന്റ് പി കെ വിനോദ്, ബി കെ ബാബു , എസ് ഉഷാകുമാരി, കെ ജി അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.









0 comments