ശുചിത്വപരിപാലകർക്ക് മഴക്കോട്ട് നൽകി

നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ലയൺസ് ക്ലബ് ഓഫ് കയർലാൻഡ് നേതൃത്വത്തിൽ മഴക്കോട്ട് വിതരണം നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
നഗരസഭയിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ലയൺസ് ക്ലബ് ഓഫ് കയർലാൻഡ് നേതൃത്വത്തിൽ മഴക്കോട്ട് വിതരണം നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്‌ഘാടനംചെയ്‌തു. ക്ലബ് പ്രസിഡന്റ് ശിവദാസ് അധ്യക്ഷനായി. നഗരസഭ ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കൗൺസിലർമാരായ എസ് സനീഷ്, ഡി ജ്യോതിഷ്, സെക്രട്ടറി ടി കെ സുജിത്ത്, ക്ലബ് സെക്രട്ടറി ബിജുമോൻ, ജോഫി, ജോസഫ് കോട്ടുപ്പള്ളി എന്നിവർ സംസാരിച്ചു.










0 comments