73 ക്യാമ്പിൽ 9,982 പേർ
പിന്മടക്കം

ആലപ്പുഴ
തുടർച്ചയായ ദിവസങ്ങളിൽ മഴ മാറിനിന്നതോടെ കൂടുതൽ പേർ വീടുകളിലേക്ക്. നിലവിൽ 73 ക്യാമ്പുകളിലായി 9,982 പേരാണ്. ചൊവ്വാ മാത്രം 7,288 പേർ ക്യാമ്പുകളിൽനിന്ന് മടങ്ങി. ജില്ലയിൽ നിലവിൽ 3,595 കുടുംബങ്ങളാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഇവരിൽ 4,149 പുരുഷന്മാരും 4,561 സ്ത്രീകളും 1,084 കുട്ടികളുമുണ്ട്. കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലാണ് നിലവിൽ ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ. കുട്ടനാട്ടിൽ 31 ക്യാമ്പുകളിലായി 1,266 കുടുംബങ്ങളിലെ 3,661 പേരും കാർത്തികപ്പള്ളിയിൽ 16 ക്യാമ്പുകളിലായി 1,193 കുടുംബങ്ങളിലെ 3,399 പേരുമാണ്. കുട്ടനാട്ടിൽ 1,531 പുരുഷന്മാരും 1,674 സ്ത്രീകളും 456 കുട്ടികളും ഉൾപ്പെടുന്നു. കാർത്തികപ്പള്ളിയിൽ 1,441 പുരുഷന്മാരും 1,601 സ്ത്രീകളും 357 കുട്ടികളുമുണ്ട്. ചെങ്ങന്നൂരിൽ ക്യാമ്പുകളുടെ എണ്ണം 21ൽനിന്ന് ഒമ്പതായി കുറഞ്ഞു. 387 കുടുംബങ്ങളിലെ 940 പേരാണ് നിലവിൽ ക്യാമ്പുകളിലുള്ളത്. 369 പുരുഷന്മാരും 337 സ്ത്രീകളും 46 കുട്ടികളും. മാവേലിക്കരയിൽ ക്യാമ്പുകളുടെ എണ്ണത്തിൽ മാറ്റമില്ല. 12 ക്യാമ്പുകളിലായി 692 കുടുംബങ്ങളിലെ 1,853 പേരാണ് കഴിയുന്നത്. 767 പുരുഷന്മാരും 890 സ്ത്രീകളും 196 കുട്ടികളും. അമ്പലപ്പുഴയിൽ 11ൽനിന്ന് മൂന്ന് ക്യാമ്പുകളായി കുറഞ്ഞു. 35 കുടുംബങ്ങളിലെ 66 പേരാണ് ഇപ്പോഴുള്ളത്. 18 പുരുഷന്മാരും 38 സ്ത്രീകളും 10 കുട്ടികളും ക്യാമ്പുകളിലുണ്ട്. ചേർത്തലയിൽ അഞ്ച് ക്യാമ്പുകളുണ്ടായിരുന്നത് രണ്ടായി കുറഞ്ഞു. 22 കുടുംബങ്ങളിലെ 63 പേരാണ് നിലവിൽ ക്യാമ്പിലുള്ളത്.









0 comments