ad
Deshabhimani

മണിമല, പമ്പയാറുകൾ കവിഞ്ഞൊഴുകുന്നു

ുുു
വെബ് ഡെസ്ക്

Published on Aug 05, 2026, 02:04 AM | 1 min read

മങ്കൊമ്പ്

കിഴക്കൻ വെള്ളത്തിന്റെ വരവ്‌ ശക്തമായതോടെ കുട്ടനാട് മുങ്ങി. കൃഷിയില്ലാത്ത പാടശേഖരത്തിനുള്ളിൽകൂടി പോകുന്ന റോഡുകളെല്ലാം വെള്ളത്തിലായി. എ സി റോഡ് ഭാഗികമായി വെള്ളംകയറി. 2019 ലെ വെളളപ്പൊക്കത്തിനൊപ്പമായി ജലനിരപ്പ്‌. ആളുകൾ പ്രളയഭീതിയിൽ ബന്ധുവീടുകളിലേക്ക്‌ പോകുകയാണ്. പമ്പ, മണിമല ആറുകൾ കവിഞ്ഞൊഴുകുകയാണ്. നൂറ് കണക്കിന് വീട്‌ വെള്ളത്തിലായി. മുട്ടാർ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. കിടങ്ങറ മുതൽ നീരേറ്റുപുറം വരെ റോഡ് മുങ്ങിയതിനാൽ പുറത്തേക്കെത്താൻ നിവൃത്തിയില്ല. അളുകൾ ക്യാമ്പിലേക്ക് എത്തുന്നില്ല. അസുഖബാധിതരെയടക്കം ടിപ്പർലോറിയിൽ കയറ്റി എ സി റോഡിൽ കിടങ്ങറയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തുന്നത്. ഡിവൈഎഫ്‌ഐ ദുരിതബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നുണ്ട്. വെള്ളപ്പൊക്കം ഏറെ ദുരിതംവിതച്ച തലവടി പഞ്ചായത്തിൽ സിപിഐ എം സമരത്തെതുടർന്ന് ചൊവ്വാ മുതൽ ഗ്രൂവൽ സെന്ററുകൾ ആരംഭിച്ചു. ഇതുവരെ 19 ദുരിതാശ്വാസ ക്യാമ്പ് കുട്ടനാട്ടിൽ ആരംഭിച്ചു. 312 കുടുംബങ്ങളാണ് ക്യാന്പിൽ. വെള്ളപ്പൊക്ക ബാധിത മേഖലയിൽ കൂടുതൽ ഗ്രുവൽ സെന്ററുകൾ ആരംഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home