ക്വിറ്റിന്ത്യാ ദിനം ആചരിച്ചു

ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ചെങ്ങന്നൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഇന്ദ്രജിത്ത് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ഓൾ കേരള ഗോൾഡ് വർക്കേഴ്സ് യൂണിയൻ ചെങ്ങന്നൂർ യൂണിറ്റ് ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. നഗരസഭാ ഓഫീസിന് സമീപത്തെ ഗാന്ധിപ്രതിമയിൽ പുഷ്‌പാർച്ചന നടത്തി. എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ ഇന്ദ്രജിത്ത് അനുസ്‌മരണസമ്മേളനം ഉദ്ഘാടനംചെയ്‌തു. ഗോൾഡ് വർക്കേഴ്സ് യൂണിയൻ യൂണിറ്റ് പ്രസിഡന്റ് ടി സി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ഭാരവാഹികളായ വിജയകുമാർ, മോഹൻ കല്ലിശേരി, മുരുകൻ കല്ലിശേരി, പ്രസന്നൻ, മഹാദേവൻ എന്നിവർ സംസാരിച്ചു.










0 comments