Deshabhimani

പുഷ്‌പന്‌ സ്‌മരണാഞ്‌ജലി

ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ പുഷ്‌പൻ രക്തസാക്ഷി അനുസ്‌മരണം 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Sep 29, 2025, 12:50 AM | 1 min read

ചെങ്ങന്നൂർ ​

കൂത്തുപറമ്പ് വെടിവയ്‌പ്പിലെ അനശ്വര രക്‌തസാക്ഷി പുഷ്‌പന്റെ വേർപാടിന് ഒരാണ്ട് തികഞ്ഞു. ഡിവൈഎഫ്ഐ ചെങ്ങന്നൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പുഷ്‌പൻ രക്തസാക്ഷി അനുസ്‌മരണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ് ഉദ്ഘാടനംചെയ്‌തു. പെണ്ണുക്കര ജങ്ഷനിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് അശ്വിൻ ദത്ത് അധ്യക്ഷനായി. സെക്രട്ടറി എം സുമേഷ്, ജില്ലാ കമ്മിറ്റി അംഗം വി വിജേഷ്, ബ്ലോക്ക് ട്രഷറാർ സനൂപ് ശിവരാമൻ. വിനോദ് കുമാർ, നീനു കെ ജയൻ, ഗോകുൽ കേശവ്, റോഷൻ, സെൽവൻ സി മാത്യു, സി ലിജോ, ഹരികൃഷ്ണൻ, സുരാജ്, ആഷിക്, അനന്തു, ഷിന്റോ,അക്ഷയ്, എസ് അനു എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ കുട്ടനാട് ബ്ലോക്ക് കമ്മിറ്റി രക്‌തസാക്ഷി പുഷ്‌പനെ അനുസ്‌മരിച്ചു. പുളിങ്കുന്നിൽ അനുസ്‌മരണയോഗം ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ ആർ രാംജിത് ഉദ്ഘാടനംചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ജോസ്‌മ അധ്യക്ഷയായി. വിഷ്‌ണു, അക്ഷയ്, ടി എസ് സിജിത്ത് എന്നിവർ സംസാരിച്ചു. തകഴിയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ആതിര ഉദ്ഘാടനംചെയ്‌തു. തകഴി ബ്ലോക്ക് പ്രസിഡന്റ്‌ പി പ്രതീഷ്‌കുമാർ അധ്യക്ഷനായി. സെക്രട്ടറി അജു ആനന്ദ്, എം എം ഷെരീഫ്, കെ ജി അരുൺകുമാർ, കെ എസ് ശ്രീകാന്ത്, അഖിൽ ഷാജി, ജെഫിൻ സെബാസ്‌റ്റ്യൻ, ജെയ്‌മോൾ തുടങ്ങിയവർ സംസാരിച്ചു. കൂത്തുപറന്പ്‌ രക്തസാക്ഷി പുഷ്‌പനെ ഡിവൈഎഫ്ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റി അനുസ്‌മരിച്ചു. ചെന്നിത്തലയില്‍ സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ജില്ലാ ട്രഷറർ രമ്യ രമണൻ ഉദ്ഘാടനംചെയ്‌തു. ബ്ലോക്ക് പ്രസിഡന്റ് അരുണ്‍ മുരുകന്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അരുൺ കൃഷ്‌ണ, ജില്ലാ കമ്മിറ്റി അംഗം ലിജോ ജോയ്, ദിവ്യ ഓമനക്കുട്ടൻ, നിതിൻ കിഷോർ, എസ്എഫ്ഐ ഏരിയ സെക്രട്ടറി ഷാരോൺ പി കുര്യൻ, അഖിൽ ദേവ്, മേഖലാ സെക്രട്ടറി രൺധീർകുമാർ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ സഞ്‌ജീവൻ, ബെറ്റ്സി ജിനു, കെ പ്രശാന്ത്കുമാർ, ടി എ സുധാകരക്കുറുപ്പ്, ലോക്കല്‍ സെക്രട്ടറി ഇ എൻ നാരായണൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home