വെള്ളം കയറാത്ത കെട്ടിടം ചോദിച്ചു; പഞ്ചായത്ത് കൈമലർത്തി
പുളിങ്കുന്ന് മാവേലി സ്‌റ്റോർ അടച്ചുപൂട്ടി

അടച്ചുപൂട്ടിയ പുളിങ്കുന്നിലെ മാവേലി സ്റ്റോർ
മങ്കൊമ്പ്
പുളിങ്കുന്ന് പഞ്ചായത്തിന്റെ അനാസ്ഥ കാരണം പഞ്ചായത്തിലെ ഏക മാവേലി സ്‌റ്റോർ അടച്ചു. സ്ഥിരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മാവേലി സ്‌റ്റോർ മുങ്ങുമായിരുന്നു. സാധനങ്ങൾ നനയാതെ പാടുപെട്ടാണ് കച്ചവടം നടത്തിയിരുന്നത്. ഇതിനാൽ നിരവധി തവണ പഞ്ചായത്ത് ഭരണസമിതിയോട് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ മറ്റൊരു കെട്ടിടം എടുത്തുനൽകണമെന്ന് ആവശ്യപ്പെട്ടിട്ടും തയ്യാറായില്ല. ഇതോടെയാണ് ഓണക്കാലത്ത് ന്യായവിലയ്‌ക്ക് സാധനങ്ങൾ ലഭ്യമാകുന്ന സ്ഥാപനം അടച്ചു പൂട്ടിയത്. മാവേലി സ്റ്റോർ അടച്ചുപൂട്ടാൻ കാരണം സർക്കാരാണെന്ന് വരുത്തി തീർക്കാനാണ് ഭരണസമിതിയുടെ ശ്രമം. മാവേലി സ്‌റ്റോർ നിലനിർത്തുക, തെരുവുനായ ശല്യം പരിഹരിക്കുക, ഭരണസമിതിയുടെ കൊടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് പഞ്ചായത്ത് ഓഫിസിലേക്ക് ബുധൻ പകൽ 10.30ന് മാർച്ചും ധർണയും സംഘടിപ്പിക്കും. എൽഡിഎഫ് കുട്ടനാട് മണ്ഡലം കൺവീനർ കെ കെ അശോകൻ ഉദ്ഘാടനംചെയ്യും.









0 comments