പുളിക്കീഴ് – കൂട്ടം – കൈതറോഡ് തകർന്നു

പുളിക്കീഴ് – -കൂട്ടം റോഡിൽ വാര്യങ്കാട് ഭാഗത്തെ കുഴി
ഹരിപ്പാട്
പുളിക്കീഴ് –- കൂട്ടം – കൈതറോഡിൽ യാത്ര ദുരിതപൂർണം. കുണ്ടും കുഴിയുമായ റോഡിൽ കാൽനടപോലും അസാധ്യമായി. വെള്ളംകെട്ടിനിന്ന് പലയിടത്തും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. അറ്റകുറ്റപ്പണികൾ നടന്നിട്ട് വർഷങ്ങളായ റോഡ് നന്നാക്കാൻ പഞ്ചായത്ത് അധികൃതർ തയ്യാറാകാത്തതിൽ നാട്ടുകാർ കടുത്ത അമർഷത്തിലാണ്. തീരദേശ മേഖലകളെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന ഏറ്റവും പ്രയോജനപ്പെടുന്ന ഈ റോഡിലൂടെ രണ്ട് സ്വകാര്യബസ്സുകളടക്കം നൂറു കണക്കിനു വാഹനങ്ങൾ നിത്യേന കടന്നുപോകുന്നു. മൂന്നു കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 50 മീറ്റർ പ്രദേശം പോലും സഞ്ചാരയോഗ്യമല്ല. മിക്കയിടത്തും ചെറുകുളങ്ങൾ രൂപപ്പെട്ടതുപോലെയാണ്. ബസുകൾക്ക് സമയത്തിന് ഓടിയെത്താനും സാധിക്കുന്നില്ല. അടിയന്തര സന്ദർഭങ്ങളിൽ ഓട്ടോറിക്ഷ പോലും വിളിച്ചാൽകിട്ടാത്ത ദുസ്ഥിതിയാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ ഒരുമിച്ച് നടത്താൻ അധികൃതർ തയ്യാറാകാറില്ല. ഒരു ഭാഗം അറ്റ കുറ്റപ്പണികൾ നടത്തിക്കഴിയുമ്പോൾ ശേഷിച്ച ഭാഗം തകർന്നടിയുന്നതിനാൽ ഒരിക്കലും ദുരിതയാത്രക്കവസാനമില്ലെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ പൊതുമരാമത്തു വിഭാഗത്തിൽ ഉൾപ്പെടുത്തി പുനർ നിർമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകൾ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് നിവേദനം നൽകിയെങ്കിലും ഇടപെടലുണ്ടായിട്ടില്ല. പുളിക്കീഴിൽനിന്ന് കാട്ടിൽ മാർക്കറ്റ് വഴി കരുവാറ്റ കന്നുകാലിപ്പാലത്ത് ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡെന്ന മന്ത്രിയുടെ വാഗ്ദാനവും പാഴ്‌വാക്കായി.









0 comments