മെഡിക്കൽ ഉപകരണങ്ങൾ നൽകി

മങ്കൊമ്പ്
തലവടി പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താൻ അത്യാധുനിക മെഡിക്കൽ ഉപകരണങ്ങൾ വിതരണംചെയ്‌തു. എംഎൽഎയായിരുന്ന തോമസ് കെ തോമസിന്റെ പ്രത്യേക വികസന ഫണ്ടിൽനിന്നും ലഭ്യമാക്കിയ നാലുലക്ഷം രൂപയുടെ ഉപകരണങ്ങളാണ് കൈമാറിയത്. റെജി ചെറിയാൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് ബാബു വലിയവീടൻ അധ്യക്ഷനായി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ്, വൈസ് പ്രസിഡന്റ് സുഷമ സുധാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ആർ സിന്ധു, സ്ഥിരംസമിതി അധ്യക്ഷരായ മോളമ്മ, റീത്താമ്മ, സുജിമോൾ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിജു പാലത്തിങ്കൽ, രാജമ്മ സന്തോഷ് എന്നിവർ സംസാരിച്ചു.










0 comments