ad
Deshabhimani

പാചകവാതക വിലവർധനയിൽ പ്രതിഷേധം

cooking gas

പാചകവാതക വിലവർധനയ്‍ക്കെതിരെ ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

വെബ് ഡെസ്ക്

Published on May 09, 2026, 12:30 AM | 1 min read

ആലപ്പുഴ

കേന്ദ്രം അടിച്ചേൽപ്പിച്ച വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലവർധനയിൽ വ്യാപാരി വ്യവസായി സമിതി പ്രതിഷേധിച്ചു. ബിഎസ്‌എൻഎൽ ഓഫീസിന്‌ മുൻപിൽ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌പ്രസിഡന്റ്‌ ഇ എ സെമീർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്‌ ശരത്ത്, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ടി വി ബൈജു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വിജയകുമാർ, മണി മോഹൻ, ജമീല പുരുഷോത്തമൻ, കെ എസ്‌ സലിം, ജില്ലാ ജോയിന്റ് സെക്രട്ടറി വി വേണു എന്നിവർ സംസാരിച്ചു.

മാവേലിക്കര

പാചകവാതക വിലവർധനവിനെതിരെ ഡിവൈഎഫ്ഐ മാവേലിക്കര ബ്ലോക്ക്‌ കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നൂറുകണക്കിന് യുവാക്കൾ അണിനിരന്നു. സ്കൂട്ടറിൽ ഗ്യാസ് സിലിണ്ടർ കെട്ടിവച്ച് ഉരുട്ടിയായിരുന്നു പ്രതിഷേധം. ബ്ലോക്ക്‌ സെക്രട്ടറി എ എ അക്ഷയ് ഉദ്ഘാടനംചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ വിഷ്ണു ഗോപിനാഥ്, അനുപമ സൈജു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home