രാംജിത്തിനെ ആര്‍എസ്എസ് സംഘം വധിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധം

കെ ആർ രാംജിത്തിനെ ബിജെപി– ആർഎസ്എസ് ക്രിമിനലുകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് രാമങ്കരിയിൽ സിപിഐ എം സംഘടിപ്പിച്ച പ്രകടനം
മങ്കൊമ്പ്
ജില്ലാ പഞ്ചായത്ത് വെളിയനാട് ഡിവിഷൻ സ്ഥാനാർഥിയായിരുന്ന കെ ആർ രാംജിത്തിനെ ബിജെപി നീലംപേരൂർ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ തലയ്‌ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിൽ വ്യാപക പ്രതിഷേധം. സിപിഐ എം നേതൃത്വത്തിൽ ലോക്കൽ കമ്മിറ്റികളിൽ പ്രതിഷേധ പ്രകടനം നടത്തി. സിപിഐ എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറിയുമാണ് രാംജിത്ത്. നീലംപേരൂരിൽ പ്രകടനത്തിനുശേഷം ചേർന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. പുളിങ്കുന്നിൽ പ്രസാദ് ബാല കൃഷ്ണൻ, ജോസ് തോമസ് , കെ ജെ ജോസഫ് എന്നിവർ സംസാരിച്ചു. മങ്കൊമ്പിൽ പ്രകടനത്തിന് ശേഷം ചേർന്ന സമ്മേളനത്തിൽ എൻ പി വിൻസെന്റ്, പി കെ പൊന്നപ്പൻ എന്നിവർ സംസാരിച്ചു, രാമങ്കരിയിൽ കെ ആർ പ്രസന്നൻ, ഡി സലിം കുമാർ, കെ പി അജയഘോഷ് സംസാരിച്ചു. മുട്ടാറിൽ പി കെ വേണുഗോപാൽ, ബിജിലി ബേബി, പി രവീന്ദ്രൻ സംസാരിച്ചു. തലവടിയിൽ ജോജി എബ്രഹാം, ടി എ അശോകൻ, എം കെ സജി, ബി രമേശ് കുമാർ സംസാരിച്ചു. കാവാലത്ത് പി വി രാമഭദ്രൻ, കെ സി സാബു, എൻ രാജേന്ദ്രൻ, പി വി ജയചന്ദ്രൻ സംസാരിച്ചു.










0 comments