നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

ചെന്നിത്തലയിലെ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തുനിന്ന് പിടിച്ചെടുത്ത നിരോധിത ലഹരിവസ്‌തുക്കൾ
മാന്നാർ
ചെന്നിത്തലയിൽ അതിഥിത്തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയില്‍ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചെന്നിത്തല പഞ്ചായത്തും മാവേലിക്കര എക്‌സൈസും ചേർന്ന് നടത്തിയ പരിശോധനയില്‍ ഒന്നര ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയും ഉപയോഗവും വർധിച്ചുവരുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് വി ബിനുരാജിന്റെ നേതൃത്വത്തില്‍ മിന്നൽ റെയ്ഡ്. തൊഴിലാളികൾ താമസിക്കുന്ന മുറികളിലും പരിസരങ്ങളിലും രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും എക്‌സൈസ് അധികൃതർ പറഞ്ഞു.










0 comments