റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും റാന്പും വേണം
സത്യഗ്രഹത്തിന് ജനപിന്തുണയേറി

ചേർത്തല റെയിൽവേസ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും റാന്പും ആവശ്യപ്പെട്ട് വ്യാഴാഴ്‌ചത്തെ സത്യഗ്രഹം മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ വി സാബുലാൽ ഉദ്‌ഘാടനംചെയ്യുന്നു

സ്വന്തം ലേഖകൻ
Published on Aug 07, 2026, 01:36 AM | 1 min read
ചേർത്തല
ചേർത്തല റെയിൽവേസ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും റാന്പും നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ അനിശ്‌ചിതകാല റിലേ സത്യഗ്രഹം ആറ് ദിവസം പിന്നിട്ടു. ദേശീയപാതാ അതോറിറ്റിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് നഗരസഭാ മുൻകൈയിൽ രൂപീകരിച്ച ജനകീയസമിതിയുടെ സമരം. ഒന്നിന് തുടങ്ങിയ വർധിത ജനപിന്തുണയോടെയാണ് തുടരുന്നത്. റെയിൽവേസ്‌റ്റേഷന് മുന്നിൽ വ്യാഴാഴ്‌ചത്തെ സമരം ചേർത്തല മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ വി സാബുലാൽ ഉദ്ഘാടനംചെയ്‌തു. നഗരസഭാ കൗൺസിലർ ബി ഭാസി അധ്യക്ഷനായി. നഗരസഭാ മുൻ അധ്യക്ഷ ഷേർളി ഭാർഗവൻ, നഗരസഭാധ്യക്ഷൻ എസ് സോബിൻ, ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി, കെ സി ആന്റണി, സി ഡി ശങ്കർ, എം എസ് സിബി, എം കലേഷ്, ഷൈനി റെജി, കെ എസ് സലിം, ഡി ഷാജി, ഷൈനത, കൃഷ്‌ണകർത്ത, സി ഇ അഗസ്‌റ്റിൻ, സി ആർ സുരേഷ് എന്നിവർ സംസാരിച്ചു. 21–ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ സമരവേദിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.









0 comments