പികെഎസ് പ്രതിഷേധ സംഗമം

കണ്ണൂർ മെഡിക്കൽ കോളേജ് ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യയിലെ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം സമിതി ജില്ലാ സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കണ്ണൂർ മെഡിക്കൽ കോളേജ് ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന്റെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പികെഎസ് ചെങ്ങന്നൂർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ സംഗമം സമിതി ജില്ല സെക്രട്ടറി ആർ രാജേഷ് ഉദ്ഘാടനം ചെയ്തു. എൻജിനിയറിങ് കോളേജ് ജങ്ഷനിൽ നടന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് എൻ എ രവീന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി ടി കെ സുരേഷ്, ജില്ല കമ്മിറ്റിയംഗം കെ കെ ചന്ദ്രൻ, ബിന്ദുരാജൻ, കെ കെ പ്രസന്നൻ, മോഹൻ കുമാർ, കെ കെ രത്‌നാകരൻ എന്നിവർ സംസാരിച്ചു.










0 comments