ad
Deshabhimani

പി കെ മന്ത്രിയുടെ കാർട്ടൂണുകളുടെ 
സമാഹാരം സാംസ്‌കാരികവകുപ്പിന് കൈമാറി

Cartoon

കാർട്ടൂണിസ്റ്റ് പി കെ മന്ത്രിയുടെ കാർട്ടൂണുകളുടെ സമാഹാരം മരുമകൾ അല്ലി സിനിലാലിൽനിന്ന് 
മന്ത്രി സജി ചെറിയാൻ ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Feb 23, 2026, 12:23 AM | 1 min read

കായംകുളം

മലയാള കാര്‍ട്ടൂണ്‍ ചരിത്രത്തില്‍ വേറിട്ട ഏടായിരുന്ന കാര്‍ട്ടൂണിസ്‌റ്റ്‌ പി കെ മന്ത്രിയുടെ കാർട്ടൂണുകളുടെ സമാഹാരം സാംസ്‌കാരികവകുപ്പിന് കൈമാറി. തെരഞ്ഞെടുത്ത രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ ഒരുമാസം നീളുന്ന പ്രദര്‍ശനം കൃഷ്‌ണപുരത്തെ കാര്‍ട്ടൂണിസ്‌റ്റ്‌ ശങ്കര്‍ സ്‌മാരക കാര്‍ട്ടൂണ്‍ മ്യൂസിയം ഗ്യാലറിയില്‍ ആരംഭിച്ചു. മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനംചെയ്‌തു. കാര്‍ട്ടൂണ്‍ സമാഹാരം സംരക്ഷിക്കാൻ മരുമകള്‍ അല്ലി സിനിലാല്‍ മന്ത്രിക്ക് കൈമാറി. കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സന്‍ മുരളി ചീരോത്ത് അധ്യക്ഷനായി. യു പ്രതിഭ എംഎൽഎ, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥ്, മാധ്യമപ്രവർത്തകൻ കിരൺ ബാബു, കേരള ലളിതകലാ അക്കാദമി സെക്രട്ടറി ഇൻ ചാർജ് രാജി ആര്‍ പിള്ള, കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി എ സതീഷ് എന്നിവർ സംസാരിച്ചു. കേരള ലളിതകലാ അക്കാദമിയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്നാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home