സെമിനാർ സമാപിച്ചു
നിർമിതബുദ്ധി അടിസ്ഥാനമാക്കി കീടങ്ങളെ ചെറുക്കുക

കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച സെമിനാറിന്റെ സമാപന സമ്മേളനം ഡോ. എൻ കെ കൃഷ്ണകുമാർ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ സംഘടിപ്പിച്ച ‘ഉദ്യാന വിളകളിലെ ജൈവസുരക്ഷാ ഭീഷണിയും നിവാരണ മാർഗങ്ങളും' എന്ന വിഷയത്തിൽ നടത്തിയ സെമിനാർ സമാപിച്ചു. ഐസിഎആർ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.എൻ കെ കൃഷ്ണകുമാർ സമാപന സമ്മേളനം ഉദ്ഘാടനംചെയ്തു. പ്രാദേശിക തലത്തിൽ കീടരോഗങ്ങളെ തിരിച്ചറിയുന്നതിനും പ്രതിവിധികൾ നിർദേശിക്കുന്നതിനുമായി ലബോറട്ടറികൾ സ്ഥാപിക്കുക, നിർമിത ബുദ്ധി അടിസ്ഥാനമാക്കി അധിനിവേശ കീട രോഗങ്ങളുടെ നിയന്ത്രണം നടപ്പിലാക്കുക തുടങ്ങിയ നിർദേശങ്ങൾ ചർച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും 125ൽപ്പരം ശാസ്ത്രജ്ഞർ, ഗവേഷണ വിദ്യാർഥികൾ, ഭരണകർത്താക്കൾ, വിത്തും തൈകളും വിപണനം നടത്തുന്ന നഴ്സറി സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു. ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ എസ് കെ സിങ്, സസ്യ സംരക്ഷണ ഉപദേഷ്ടാവ് ജെ പി സിങ്, ഐസിഎആർ മുൻ ഡെപ്യുട്ടി ഡയറക്ടർ ജനറൽ എൻ കെ കൃഷ്ണകുമാർ, സിപിസിആർഐ മുൻ ഡയറക്ടർ ജോർജ് വി തോമസ്, ഡോ.ടി പി രാജേന്ദ്രൻ, ഡോ. കെ ബി ഹെബ്ബാർ, ഡോ.ആർ സെൽവരാജ്, ജെ ദിനകര അഡിക തുടങ്ങിയവർ സംസാരിച്ചു.











0 comments