ad
Deshabhimani

സ്വത്തുതർക്കം

കുരുമുളക്‌ സ്‌പ്രേ ചീറ്റി ആക്രമണം: 4 പേർ പിടിയിൽ

പ്രതികൾ

പ്രതികൾ

വെബ് ഡെസ്ക്

Published on Jul 07, 2026, 12:38 AM | 1 min read

ചേര്‍ത്തല
സ്വത്തുതര്‍ക്കത്തിൽ ബന്ധുക്കളെ തടഞ്ഞ് കുരുമുളക്‌ സ്‌പ്രേ ചീറ്റി ആക്രമിച്ച കേസില്‍ നാലുപേര്‍ പൊലീസ്‌ പിടിയില്‍. ചേര്‍ത്തല നഗരസഭ 19–ാം വാര്‍ഡ് 11–ാം മൈലിന്‌ പടിഞ്ഞാറ്‌ കോന്നോത്ത്‌ വീട്ടിലും സമീപത്തുമാണ് ആക്രമണം നടന്നത്‌. കോന്നോത്ത് പ്രസന്നകുമാര്‍(58), മകന്‍ അഭിറാം(27), ചേര്‍ത്തല തെക്ക് പഞ്ചായത്ത് തൈക്കല്‍ കൈതവളപ്പില്‍ നന്ദു(30), സഹോദരന്‍ ശ്യാം ഭരതന്‍(27) എന്നിവരാണ് അറസ്‌റ്റിലായത്. ​ആക്രമണത്തില്‍ പരിക്കേറ്റ ചേര്‍ത്തല തെക്ക്‌ പഞ്ചായത്ത് 14–ാം വാര്‍ഡ്‌ രേവതിഭവനില്‍ അര്‍ജുന്‍(32), നഗരസഭ 20–ാം വാര്‍ഡ് കുന്നേല്‍ മോഹന്‍ലാല്‍(43), കോന്നോത്ത് ഹരികൃഷ്‌ണന്‍(26), കോന്നോത്ത് സുമ(54), മകള്‍ ശ്രീലക്ഷ്‌മി(22) എന്നിവര്‍ ചികിത്സയിലാണ്‌. അര്‍ജുന്‍, മോഹന്‍ലാല്‍, ഹരികൃഷ്‌ണന്‍ എന്നിവര്‍ക്ക്‌ തലയിൽ ഉൾപ്പെടെയാണ്‌ ഗുരുതര പരിക്കേറ്റത്. ഞായർ രാത്രിയാണ്‌ ആക്രമണം. പ്രതികളെ കോടതി റിമാന്‍ഡുചെയ്‌തു. ​ ആക്രമണശേഷം പിടിയിലായവരുടെ വീട്ടില്‍ വാഹനങ്ങളടക്കം തകര്‍ത്തതിലും പൊലീസ് കേസെടുത്തു. നഗരത്തിലെ വ്യവസായ കുടുംബത്തിലെ സ്വത്തുതര്‍ക്കത്തിലാണ്‌ ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ഇരുവിഭാഗങ്ങൾ തമ്മിലെ സംഘർഷത്തിൽ പലതവണ കേസെടുത്തതാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home