കഞ്ഞിക്കുഴിയിൽ കുരുമുളക് തൈ വിതരണം

കഞ്ഞിക്കുഴി
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഗ്രൂപ്പുകൾക്കുള്ള കുരുമുളക് തൈ വിതരണം പ്രസിഡന്റ് സുധർമ്മിണി തമ്പാൻ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ് കുമാർ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദേഷ് യു കൈമൾ അധ്യക്ഷനായി. കൃഷി അസി. ഡയറക്ടർ ഷൈജ പദ്ധതി വിശദീകരിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ ബൈരഞ്ജിത്ത്, അംഗങ്ങളായ ഹരിഹരപ്പണിക്കർ, ജയകുമാർ, ബിനീഷ് വിജയൻ, മിനി ആന്റണി, ജിജി സോളമൻ, രജി പ്രകാശൻ, സജിത വിജയ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സി കെ സരള, റാണി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി വി സുനിൽ, ടി പി സിന്ധു, ആശാഗോപിനാഥ് എന്നിവർ സംസാരിച്ചു.










0 comments