ad
Deshabhimani

പോരാട്ടഗാനം ‘ജനസമക്ഷം’..

തെരഞ്ഞെടുപ്പ്‌ ഗാനം തയ്യാറാക്കി വേറിട്ട പ്രചാരണവുമായി തൈക്കാട്ടുശേരി പഞ്ചായത്തിലെ എൽഡിഎഫ്‌ പ്രവർത്തകർ.
avatar
ടി പി സുന്ദരേശൻ

Published on Dec 06, 2025, 01:13 AM | 1 min read

ചേർത്തല

തെരഞ്ഞെടുപ്പ്‌ ഗാനം തയ്യാറാക്കി വേറിട്ട പ്രചാരണവുമായി തൈക്കാട്ടുശേരി പഞ്ചായത്തിലെ എൽഡിഎഫ്‌ പ്രവർത്തകർ. വീഡിയോ ദൃശ്യത്തിൽ ത്രിതല പഞ്ചായത്ത്‌ സ്ഥാനാർഥികൾ അണിനിരന്നു. ‘രക്തപതാക കൈകളിലേന്തിയ വിപ്ലവ മാനുഷ സാരഥികൾ...’ എന്നുതുടങ്ങുന്നതാണ്‌ ഗാനം. വികസന മുന്നേറ്റവും വർഗീയവിരുദ്ധ രാഷ്‌ട്രീയവുമാണ്‌ ഗാനം ജനസമക്ഷം അവതരിപ്പിക്കുന്നത്‌. ​ സിപിഐ എം തൈക്കാട്ടുശേരി ലോക്കൽ കമ്മിറ്റിയംഗം പി ആർ ലാൽജിമോനാണ്‌ ഗാനരചയിതാവ്‌. സംഗീതസംവിധായകനും ഗായകനുമായ സുനിൽ പള്ളിപ്പുറത്തിന്റേതാണ്‌ ഇ‍ൗണവും ആലാപനവും. മനോഹരമായ ദൃശ്യവൽക്കരണത്തോടെയാണ്‌ ഗാനം പുറത്തിറക്കിയത്‌. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ സ്ഥാനാർഥികളായ കെ ജെ ജിസ്‌മി, രാജേഷ്‌ വിവേകാനന്ദ എന്നിവരും ഗ്രാമ–ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥാനാർഥികളും വീഡിയോദൃശ്യത്തിലുണ്ട്‌. സിപിഐ എം ഏരിയ കമ്മിറ്റിയംഗം പി എം പ്രമോദ്‌ ദൃശ്യത്തിലും ആലാപനത്തിലും മുഖ്യഭാഗമാണ്‌. സുബിൻ തൈക്കാട്ടുശേരിയുടേതാണ്‌ കാമറയും ദൃശ്യസംയോജനവും. നവമാധ്യമങ്ങളിലും വലിയ സ്വീകാര്യതയാണ്‌ ഗാനത്തിന്‌ ലഭിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home