ജനകീയ ബാങ്കിങ്: സെമിനാർ

ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ 80–ാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി ഫെഡറേഷൻ ജില്ലാ കമ്മിറ്റി സെമിനാർ സംഘടിപ്പിച്ചു.
പൊതുമേഖലാ ബാങ്കുകളുടെ സംരക്ഷണവും ജനകീയ ബാങ്കിങ്ങും എന്ന വിഷയത്തിൽ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. ഫെഡറേഷൻ ജില്ലാ വൈസ് ചെയർമാൻ അജി ആർ നൈനാൻ അധ്യക്ഷനായി.
സംസ്ഥാന ജനറൽ സെക്രട്ടറി ബി രാംപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അഡ്വ. എ അജികുമാർ, സിനിൽ സബാദ്, എച്ച് ഷബീന, പി എസ് ഹരികൃഷ്ണൻ, എസ് ഹരിലാൽ, വി ബിനു എന്നിവർ സംസാരിച്ചു.










0 comments